ഇഞ്ചോടിഞ്ച് പോരാട്ടം, ഒടുവില്‍ വിജയിച്ച് ഗുജറാത്ത്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട മത്സരത്തില്‍ ജയ്പൂരിന്റെ പോരാട്ട വീര്യത്തെ മറികടന്ന് ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജയന്റ്സ്. ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ 34-29 എന്ന സ്കോറിനായിരുന്നു ഗുജറാത്തിന്റെ വിജയം. ഇടവേള സമയത്ത് 18-10ന്റെ മികച്ച ലീഡ് നേടിയെങ്കിലും രണ്ടാം പകുതിയില്‍ ജയ്പൂര്‍ പൊരുതിക്കയറുകയായിരുന്നു. എന്നാല്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ 5 പോയിന്റ് വ്യത്യാസത്തില്‍ ഗുജറാത്ത് വിജയികളായി.

ജയ്പൂരിനായി 8 വീതം പോയിന്റ് നേടി ദീപക് ഹൂഡയും അജിങ്ക്യ പവാറും തിളങ്ങിയപ്പോള്‍ സച്ചിന്‍(7), പ്രപഞ്ചന്‍(5), റുതുരാജ് കോരാവി(5) എന്നിവര്‍ ഗുജറാത്തിന്റെ വിജയ പുരുഷന്മാരായി. 18-16നു റെയിഡിംഗില്‍ നേരിയ ലീഡ് നേടിയ ഗുജറാത്ത് 13-9നു പ്രതിരോധത്തിലും മുന്നില്‍ നിന്നു. ഓള്‍ഔട്ട് പോയിന്റുകളില്‍ ഇരു ടീമുകളും രണ്ട് വീതം പോയിന്റ് നേടുകയായിരുന്നു.