ബൊറൂസിയ ഡോർട്ട്മുണ്ടിനെ മറികടന്ന് കിരീടമുയർത്താൻ ബയേണിനു സാധിക്കും – ടോലിസോ

ബൊറൂസിയ ഡോർട്ട്മുണ്ടിനെ മറികടന്ന് കിരീടമുയർത്താൻ ബയേണിനു സാധിക്കുമെന്ന് ബയേൺ താരവും ലോകകപ്പ് ജേതാവുമായ കൊറെന്റിന് ടോലിസോ. നിലവിൽ ബുണ്ടസ് ലീഗയിൽ മൂന്നാം സ്ഥാനത്താണ് ബയേൺ മ്യൂണിക്ക്. ഒൻപത് പോയന്റിങ്ങിന്റെ ലീഡുമായി ഒന്നാം സ്ഥാനത്താണ് ബൊറൂസിയ ഡോർട്ട്മുണ്ട്.

ബുണ്ടസ് ലീഗയിൽ അപരാജിതരായി കുതിക്കുകയാണ് ഡോർട്ട്മുണ്ട്. ദേർ ക്ലാസ്സിക്കറിൽ ബയേൺ മ്യൂണിക്കിനെ പരാജയപ്പെടുത്താനും ഡോർട്ട്മുണ്ടിന് സാധിച്ചു. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഡോർട്ട്മുണ്ടിനെ ജയം. പക്ഷെ അപ്രതീക്ഷിതമായ പരാജയത്തിന് ശേഷം ശക്തമായി തിരിച്ചു വന്ന ബയേൺ ചാമ്പ്യൻസ് ലീഗിൽ അപരാജിതരായിട്ടാണ് അവസാന പതിനാറിൽ ഇടം നേടിയത്.