ഗുജറാത്തിനു മികച്ച ജയം, ബംഗാളിനെ പരാജയപ്പെടുത്തിയത് 12 പോയിന്റിനു

- Advertisement -

പ്രൊ കബഡി ലീഗില്‍ 12 പോയിന്റിന്റെ മികച്ച ജയം സ്വന്തമാക്കി ഗുജറാത്ത് ഫോര്‍ച്യൂണ്‍ജയന്റ്സ്. ബംഗാള്‍ വാരിയേഴ്സിനെതിരെ 35-23 എന്ന സ്കോറിനാണ് ടീമിന്റെ വിജയം. പകുതി സമയത്ത് 19-14 എന്ന സ്കോറിനു 5 പോയിന്റ് മാര്‍ജിനില്‍ ഗുജറാത്ത് മുന്നിട്ട് നിന്ന ശേഷം രണ്ടാം പകുതിയില്‍ ലീഡ് 12 പോയിന്റാക്കി മാറ്റുകയായിരുന്നു വിജയികള്‍.

ഗുജറാത്തിനായി പ്രപഞ്ജന്‍ 9 പോയിന്റും അജയ് കുമാര്‍ 6 പോയിന്റും നേടുകയായിരുന്നു. ബംഗാള്‍ നിരയില്‍ മനീന്ദര്‍ സിംഗ് 6 പോയിന്റും ജാംഗ് കുന്‍ ലീ 5 പോയിന്റും നേടി. പ്രതിരോധത്തിലും റെയിഡിംഗിലും ഗുജറാത്ത് തന്നെയാണ് മത്സരത്തില്‍ മുന്നിട്ട് നിന്നത്. 18-13നു റെയിഡിംഗിലും 10-8നു ടാക്കിള്‍ പോയിന്റിലും ഗുജറാത്ത് ലീഡ് ചെയ്തു.

രണ്ട് തവണ ബംഗാളിനെ ഓള്‍ഔട്ട് ആക്കി 4 പോയിന്റ് നേടുവാനും ഗുജറാത്തിനു സാധിച്ചു. അധിക പോയിന്റുകളിലും 3-2ന്റെ ലീഡ് ടീം കൈവരിച്ചു.

Advertisement