ചാമ്പ്യന്മാരെ തകര്‍ത്തെറിഞ്ഞ ഗുജറാത്തി കരുത്ത്

നിലവിലെ ചാമ്പ്യന്മാരും ഇന്നലെ പട്ന പൈറേറ്റ്സിന്റെ വെല്ലുവിളിയെ അതിജീവിച്ച് പുതിയ സീസണ്‍ വിജയിച്ച് തുടങ്ങുകയും ചെയ്ത ബെംഗളൂരു ബുള്‍സിനെ നിഷ്പ്രഭമാക്കി ഗുജറാത്ത് ഫോര്‍ച്യൂണ്‍ജയന്റ്സ്. ഇന്നത്തെ ആദ്യ മത്സരത്തില്‍ 18 പോയിന്റിന്റെ ആധികാരിക ജയം സ്വന്തമാക്കി 42-24 എന്ന സ്കോറിനാണ് ഗുജറാത്ത് കരുത്ത് കാട്ടിയത്. പകുതി സമയത്ത് 21-10ന് ഗുജറാത്ത് മുന്നിലായിരുന്നു.

8 പോയിന്റ് നേടി ബെംഗളൂരുവിന്റെ പവന്‍ ഷെഹ്റാവത്താണ് മത്സരത്തില്‍ ഏറ്റവും അധികം പോയിന്റ് നേടിയതെങ്കിലും സച്ചിന്‍(7), സുനില്‍ കുമാര്‍(6), മോറെ(6) എന്നിവരുടെ നിര്‍ണ്ണായ പോയിന്റുകള്‍ ഗുജറാത്തിന് തുണയായി. ഇരു ടീമുകളും 17 പോയിന്റുമായി റെയിഡിംഗില്‍ ഒപ്പം നിന്നുവെങ്കിലും 17-6 എന്ന വ്യക്തമായ ആധിപത്യ പ്രതിരോധ വിഭാഗത്തില്‍ ഗുജറാത്തിന് നേടുവാന്‍ സാധിച്ചു.

മൂന്ന് തവണ ഗുജറാത്ത് ബെംഗളൂരുവിനെ ഓള്‍ഔട്ട് ആക്കുക കൂടി ചെയ്തപ്പോള്‍ വന്‍ ലീഡിലേക്ക് ടീം നീങ്ങി. ഇരു ടീമുകളും രണ്ട് വീതം അധിക പോയിന്റുകളും മത്സരത്തില്‍ നേടി.