സെർബിയയിൽ തിളങ്ങുന്ന ഇന്ത്യൻ മിഡ്ഫീൽഡർ

0
സെർബിയയിൽ തിളങ്ങുന്ന ഇന്ത്യൻ മിഡ്ഫീൽഡർ

ഇന്ത്യക്കാരനായ ഒരു മിഡ്ഫീൽഡർ അങ്ങ് സെർബിയയിൽ താരമാവുകയാണ്. രാജസ്ഥാൻ സ്വദേശിയായ സ്വപ്നിൽ രാജ് ധാക്കയാണ് സെർബിയയിൽ തിളങ്ങുന്നത്. സെർബിയൻ സെക്കൻഡ് ഡിവിഷൻ ക്ലബായ എഫ് സി സിൻഡെലിചിനു വേണ്ടിയാണ് സ്വപ്നിൽ കളിക്കുന്നത്. 23കാരനായ സ്വപ്നിൽ മധ്യനിര താരമാണ്. ഡിഫൻസീവ് മിഡ്ഫീൽഡറായ സ്വപ്നിൽ മറ്റു പൊസിഷനുകളിലും കളിക്കാൻ കഴിവുള്ള താരമാണ്.

വിങ്ങ് ബാക്ക് പൊസിഷനുകളിലും സ്വപ്നിൽ കളിക്കാറുണ്ട്. കഴിഞ്ഞ സീസണിൽ സെർബിയയിൽ എത്തിയ സ്വപ്നിൽ ഇപ്പോൾ സെൻഡിലിന്റെ ലീഗ് ടീമിൽ സ്ഥിര സാന്നിദ്ധ്യമാണ്. രാജസ്ഥാനിലെ ജയ്പൂർ സ്വദേശിയായ താരം ജയ്പൂരിലെ ക്ലബുകളിലൂടെയാണ് വളർന്നു വന്നത്. ഇതിനു മുമ്പ് ജയ്പൂരിലെ രണ്ട് ക്ലബുകളിൽ സ്വപ്നിൽ കളിച്ചിട്ടുണ്ട്. ജയ്പൂർ ഫുട്ബോൾ ക്ലബിലും ജവോറെ ഫുട്ബോൾ ക്ലബിലുമാണ് മുമ്പ് സ്വപ്നിൽ കളിച്ചിട്ടുള്ളത്.

സെർബിയയിൽ കളിക്കുന്നത് തന്നിലെ ഫുട്ബോൾ താരത്തെ മെച്ചപ്പെടുത്തും എന്ന് വിശ്വസിക്കുന്ന സ്വപനിൽ ആവശ്യത്തിന് പരിചയസമ്പത്ത് നേടിയ ശേഷം ഇന്ത്യയിൽ വന്നു കളിക്കണമെന്നാണ് ആഗ്രഹിക്കുന്നത്.