ഗുജറാത്ത് ജയം തുടരുന്നു, ഹരിയാനയെയും വീഴ്ത്തി

ഡല്‍ഹിയോടുള്ള തോല്‍വിയ്ക്ക് ശേഷം തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കി ഗുജറാത്ത് ഫോര്‍ച്യൂണ്‍ജയന്റ്സ്. ഇന്നലെ നേരിയ വ്യത്യാസത്തില്‍ മുംബൈയെ വീഴ്ത്തിയ ഗുജറാത്ത് ഇന്ന് ഹരിയാനയെ 9 പോയിന്റ് വ്യത്യാസത്തിലാണ് കീഴടക്കിയത്. 40-31നു വിജയം സ്വന്തമാക്കിയ ടീം ആദ്യ പകുതിയില്‍ 21-15നു മുന്നിലായിരുന്നു.

റെയിഡിംഗില്‍ ഇരു ടീമുകളും 20 പോയിന്റ് നേടി ഒപ്പം നിന്നപ്പോള്‍ 15-7നു പ്രതിരോധത്തില്‍ ഗുജറാത്ത് മേല്‍ക്കൈ നേടി. രണ്ട് തവണ ഹരിയാനയെ ഓള്‍ഔട്ട് ആക്കിയും ഗുജറാത്ത് മികവ് പുലര്‍ത്തി. അധിക പോയിന്റുകളില്‍ 4-1നു ഹരിയാനയായിരുന്നു മുന്നില്‍.

സച്ചിന്‍(10), പര്‍വേശ് ബൈന്‍സ്വാല്‍(6), മഹേന്ദ്ര രാജ്പുത്(5), പ്രപഞ്ചന്‍(5) എന്നിവരാണ് ഗുജറാത്തിന്റെ താരങ്ങള്‍. ഹരിയാനയ്ക്കായി മോനു ഗോയത് പത്ത് പോയിന്റ് നേടിയപ്പോള്‍ വികാസ് ഖണ്ഡോല 6 പോയിന്റ് നേടി.