വെല്ലുവിളി ഉയര്‍ത്തി ഹരിയാന, മറികടന്ന് ഡൽഹി, ത്രില്ലര്‍ പട്നയെ മറികടന്ന് തമിഴ് തലൈവാസ്

Bengalharyana

പ്രൊകബഡി ലീഗിൽ ഇന്നലെ നടന്ന രണ്ട് മത്സരങ്ങളിലും ഒപ്പത്തിനൊപ്പമുള്ള പോരാട്ടം കണ്ടപ്പോള്‍ വിജയം കുറിച്ച് ദബാംഗ് ഡൽഹിയും തമിഴ് തലൈവാസും. 38-36 എന്ന സ്കോറിന് ദബാംഗ് ഡൽഹി ഹരിയാന സ്റ്റീലേഴ്സിനെ വീഴ്ത്തിയപ്പോള്‍ 33-32 എന്ന സ്കോറിന് ഒരു പോയിന്റ് വ്യത്യാസത്തിലാണ് തമിഴ് തലൈവാസ് പട്ന പൈറേറ്റ്സിനെ മറികടന്നത്.

ആദ്യ മത്സരത്തിൽ പകുതി സമയത്ത് 15-17 എന്ന സ്കോറിന് തമിഴ് തലൈവാസ് പിന്നിലായിരുന്നു. രണ്ടാം പകുതിയിൽ 18-15ന് ടീം മുന്നിലെത്തി മത്സരവും സ്വന്തമാക്കി. നരേന്ദര്‍ 9 പോയിന്റുമായി തമിഴ് തലൈവാസ് നിരയിൽ തിളങ്ങി.

രണ്ടാം മത്സരത്തിൽ ദബാംഗ് ഡൽഹിയുടെ ജൈത്രയാത്രയ്ക്ക് രണ്ടാം പകുതിയിൽ ഹരിയാന വെല്ലുവിളി ഉയര്‍ത്തിയെങ്കിലും ഡൽഹിയുടെ തുടര്‍ച്ചയായ അഞ്ചാം ജയം തടയാന്‍ ഹരിയാനയ്ക്കായില്ല. ആദ്യ പകുതിയിൽ 17-12 എന്ന സ്കോറിന് ഡൽഹി മുന്നിട്ട് നിന്നപ്പോള്‍ രണ്ടാം പകുതിയിൽ 24-21 എന്ന സ്കോറിന് ഹരിയാനയായിരുന്നു മുന്നിൽ.