പ്രൊ കബഡിയുടെ പുതിയ രാജാക്കന്മാരായി ബെംഗളൂരു ബുള്‍സ്, ഒന്നാം പകുതിയിലെ ലീഡ് കൈവിട്ട് ഗുജറാത്ത്

ഗുജറാത്ത് ഫോര്‍ച്യൂണ്‍ജയന്റിസിനു തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഫൈനല്‍ മത്സരത്തില്‍ തോല്‍വി. അഞ്ചാം സീസണില്‍ പട്ന പൈറേറ്റ്സിനോട് വലിയ മാര്‍ജിനില്‍ തോറ്റുവെങ്കില്‍ ഇത്തവണ നേരിയ മാര്‍ജിനിലായിരുന്നു ഗുജറാത്തിന്റെ തോല്‍വി. ഗുജറാത്തിനെ 38-33 എന്ന സ്കോറിനു കീഴടക്കി ബെംഗളൂരു ബുള്‍സ് ആറാം സീസണിലെ ചാമ്പ്യന്മാരായി മാറുകയായിരുന്നു. ഇടവേള സയമത്ത് 16-9 എന്ന സ്കോറിനു ഗുജറാത്തായിരുന്നു മുന്നില്‍. മത്സരം അവസാന പത്ത് മിനുട്ടിലേക്ക് കടക്കുന്നത് വരെ കിരീടം സ്വപ്നം കണ്ട ഗുജറാത്ത് അവസാന നിമിഷങ്ങളില്‍ കാലിടറി കിരീടമോഹങ്ങള്‍ കളയുകയായിരുന്നു.

22 പോയിന്റ് നേടിയ പവന്‍ ഷെഹ്റാവത്ത് ഒറ്റയ്ക്കാണ് മത്സരം ബെംഗളൂരുവിനു അനുകൂലമാക്കി മാറ്റിയത്. മറ്റു താരങ്ങള്‍ക്കാര്‍ക്കും വലിയ പോയിന്റുകള്‍ നേടാനായിരുന്നില്ല. പതിവു പോലെ പത്ത് പോയിന്റുമായി സച്ചിന്‍ ഗുജറാത്ത് നിരയില്‍ തിളങ്ങി. 26-20 എന്ന നിലയില്‍ റെയിഡിംഗില്‍ മുന്‍തൂക്കം നേടുവാന്‍ ബെംഗളൂരുവിനു സാധിച്ചിരുന്നു. എന്നാല്‍ പ്രതിരോധത്തില്‍ 8-7നു ഗുജറാത്തായിരുന്നു മുന്നില്‍.

ഓള്‍ഔട്ട് പോയിന്റില്‍ രണ്ട് തവണ ഗുജറാത്തിനെ ബെംഗളൂരു പുറത്താക്കിയപ്പോള്‍ ബെംഗളൂരുവിനെ ഗുജറാത്തും ഒരു തവണ പുറത്താക്കി.