പതിനാറാം വയസ്സിൽ ഐലീഗിൽ ചരിത്രം കുറിച്ച് രോഹിത്

ഇന്ന് ഐസാളിനെതിരായ ഇന്ത്യൻ ആരോസിന്റെ വിജയത്തിൽ നിർണായകമായത് രോഹിത് ദാനു നേടിയ ഗോളായിരുന്നു. ഈ ഗോൾ രോഹിത് ദാനുവിനെ പുതിയ ഒരു റെക്കോർഡിൽ എത്തിച്ചു. ഐലീഗ് ചരിത്രത്തിൽർ ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡിലാണ് രോഹിത് ദാനു എത്തിയത്. ഇന്ന് ഗോൾ നേടിയ രോഹിത് ദാനുവിന് 16 വയസ്സ് മാത്രമാണ് പ്രായം. 16 വയസ്സ് 5 മാസം 26 ദിവസം എന്നതാണ് യഥാർത്ഥ കണക്ക്.

ആരോസിന്റെ തന്നെ താരമായ ജിതേന്ദ്ര സിംഗിനായിരുന്നു ഈ റെക്കോർഡ് ഇതുവരെ സ്വന്തമായിരുന്നത്. ഇന്ന് രോഹിത് ദാനുവിന്റെ ഏക ഗോളിലാണ് ആരോസ് ഐസാളിനെ തോൽപ്പിച്ചത്. ഇന്ത്യൻ അണ്ടർ 16 ടീമിനു വേണ്ടി നടത്തിയ തകർപ്പൻ പ്രകടനങ്ങളാണ് രോഹിതിനെ ആരോസിൽ എത്തിച്ചത്.