ജയ്പൂരിന്റെ വിജയം ഉറപ്പാക്കി അര്‍ജുന്‍ ദേശ്വാൽ

ഇന്നലെ നടന്ന പ്രൊ കബഡി ലീഗിലെ അവസാന മത്സരത്തിൽ ജയ്പൂര്‍ പിങ്ക് പാന്തേഴ്സിന് മികച്ച വിജയം. അര്‍ജുന്‍ ദേശ്വാലിന്റെ 18 പോയിന്ററ് പ്രകടനത്തിനൊപ്പം ദീപക് ഹൂഡ 10 പോയിന്റും നേടിയപ്പോള്‍ 40-38 എന്ന സ്കോറിനായിരുന്നു ജയ്പൂര്‍ പിങ്ക് പാന്തേഴ്സിന്റെ വിജയം. ഹരിയാന സ്റ്റീലേഴ്സിനെയാണ് ജയ്പൂര്‍ പരാജയപ്പെടുത്തിയത്.

ഹരിയാനയ്ക്കായി വികാശ് കണ്ടോല 14 പോയിന്റും ജയ്ദീപ്(5), മീതു(4), രോഹിത് ഗുലിയ(7), സുരേന്ദര്‍ നാഡ(5) എന്നിവര്‍ പൊരുതി നോക്കിയെങ്കിലും ജയ്പൂരിനെ മറികടക്കുവാന്‍ അവര്‍ക്ക് സാധിച്ചില്ല. ആദ്യ പകുതിയിൽ 22-21ന് ഹരിയാനയായിരുന്നു മുന്നിൽ.

രണ്ടാം പകുതിയിൽ 19-16ന് ജയ്പൂര്‍ മേൽക്കൈ നേടിയപ്പോള്‍ വിജയം ടീമിനൊപ്പം 2 പോയിന്റ് നിന്നു.