മൊബൈൽ ഗെയിമേഴ്സ് വലിയ പ്രതീക്ഷയോടെ കാത്തു നിൽക്കുന്ന efootball ഇന്ന് സർവർ മെയിന്റനൻസ് പൂർത്തിയാക്കും എന്നാണ് കൊണാമി പറയുന്നത്. പുതിയ വേർഷൻ ഗെയിം വന്നാൽ ദീർഘകാലം സെർവർ പ്രശ്നങ്ങൾ ഉണ്ടാകുന്ന പെസിന്റെ പതിവ് രീതി ഉണ്ടാകുമോ എന്ന ആശങ്കയിലാണ് ഗെയിമേഴ്സ്. കഴിഞ്ഞ വർഷം തന്നെ എത്തേണ്ടിയിരുന്ന efootball ഇത്ര വൈകിയത് തന്നെ ഗെയിമേഴ്സിന് നിരാശ നൽകിയിരുന്നു.
അവസാന കുറേ വർഷമായുള്ള ഗെയിമിങ് രീതികൾ മാറ്റി പുതിയ മുഖവുമായാണ് പെസ് eFootball ആയി മാറാൻ തീരുമാനിച്ചത്. പെസ് മൊബൈലിന് ഒരുപാട് പോരായ്മകൾ ഉള്ളത് കൊണ്ട് തന്നെ eFootballനെ ഒരു പരിഹാരമായാണ് ആരാധകർ കാത്തിരിക്കുന്നത്. ഇതിനകം തന്നെ 3ജിബിയോളം വരുന്ന efootball അപ്ഡേറ്റ് പ്ലേ സ്റ്റോറിലും ആപ് സ്റ്റോറിലും ലഭ്യമാണ്.