ഒരു മികച്ച യുവ സ്ട്രൈക്കറെ സ്വന്തമാക്കുന്നതിന് അടുത്ത് ന്യൂകാസിൽ യുണൈറ്റഡ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അടുത്ത സീസണായി ഒരു ഗംഭീര സൈനിംഗ് നടത്തുന്നതിന് അടുത്ത് എത്തിയിരിക്കുകയാണ് ന്യൂകാസിൽ യുണൈറ്റഡ്. യുവ സ്‌ട്രൈക്കർ ഹ്യൂഗോ എകിറ്റികെയെ ന്യൂകാസിൽ ഉടൻ സൈൻ ചെയ്യും എന്ന് ഫബ്രിസിയോ റിപ്പോർട്ട് ചെയ്യുന്നു. ഫ്രഞ്ച് ക്ലബായ റെയിംസിൽ നിന്നാണ് താരം ന്യൂകാസിലേക്ക് എത്തുന്നത്.

ഈ സീസണിൽ 24 മത്സരങ്ങളിൽ നിന്ന് 10 ഗോളുകൾ നേടാൻ 19കാരന് ആയിരുന്നു. ബോണസ് ഉൾപ്പെടെ 46 മില്യൺ യൂറോയോളം ന്യൂകാസിൽ താരത്തിനായി നൽകേണ്ടി വരും. ജനുവരിയിൽ റെയിംസ് മുന്നോട്ട് വെച്ച കരാർ എകിറ്റികെ നിരസിച്ചിരുന്നു. ഡോർട്മുണ്ടും താരത്തിനായി രംഗത്ത് ഉണ്ടായിരുന്നു.