ഒളിമ്പിക്സ് യോഗ്യത, ഗൗരവ് സൊളാങ്കിക്ക് ആദ്യ വിജയം

- Advertisement -

ഏഷ്യയിൽ നിന്നുള്ള ബോക്സിംഗ് ഒളിമ്പിക്സ് യോഗ്യത നിർണയിക്കുന്ന യോഗ്യതാ റൗണ്ടിൽ ഇന്ത്യയുടെ ആദ്യ വിജയം ഗൗരവ് സൊളാങ്കി സ്വന്തമാക്കി. ഇന്ന് ജോർദാനിൽ വെച്ച് കിർഗിസ്താൻ താരം എസെൻബെക് ഉലുലുവിനെയാണ് ഗൗരവ് സൊളാങ്കി തോൽപ്പിച്ചത്. 52-57 കിലോഗ്രാമിലാണ് കോമൺവെൽത്ത് ചാമ്പ്യനായ ഗൗരവ് മത്സരിക്കുന്നത്. റഫറിമാരുടെ സംയുക്തമായ തീരുമാനത്തിലൂടെ ആയിരുന്നു വിജയം.

ഈ ജയത്തോടെ ഗൗരവ് പ്രീക്വാർട്ടറിലേക്ക് കടന്നു. ഉസ്ബെക്കിസ്ഥാൻ താരവും ടോപ് സീഡുമായ മിരാസിസ്ബെക് മിർസഖലീലോവിനെ ആകും ഇനി ഗൗരവ് സൊളാങ്കി നേരിടുക.

Advertisement