ലോക ഹെവി വെയിറ്റ് ബോക്സിങ് കിരീടം നിലനിർത്താൻ ബ്രിട്ടീഷ് സൂപ്പർ സ്റ്റാർ ആന്റണി ജോഷുവ കുബരാറ്റ് പുലെവിനെ ഡിസംബർ 12 നു നേരിടും. ഡബ്യു.ബി.എ സൂപ്പർ, ഐ.ബി.എഫ്, ഡബ്യു.ബി.ഒ കിരീടങ്ങൾ നിലവിൽ സ്വന്തമായുള്ള ജോഷുവ ഐ.ബി.എഫ് ചലഞ്ചർ ആയിട്ടുള്ള പുലെവിനെതിരെ ലണ്ടനിൽ ആണ് പോരാട്ടത്തിന് ഇറങ്ങുക. നേരത്തെ ജൂണിൽ നടക്കുമെന്ന് കരുതിയ പോരാട്ടം കൊറോണ കാരണം നീളുക ആയിരുന്നു. കഴിഞ്ഞ 2 വർഷത്തിൽ ഇത് ആദ്യമായാണ് ബ്രിട്ടീഷ് ബോക്സർ തന്റെ സ്വന്തം നാട്ടിൽ അങ്കത്തിനു ഇറങ്ങുക.
2021 ൽ ഡബ്യു.ബി.സി ലോക ജേതാവ് ആയ ടൈസൻ ഫ്യുരിയും ആയി മത്സരം നിക്ഷയിച്ചുള്ള ജോഷുവ ജയം മാത്രം ആയിരിക്കും ഡിസംബറിൽ ബൾഗേറിയൻ ബോക്സർ പുലെവിനു എതിരെ ലക്ഷ്യം വക്കുക. ലണ്ടനിലെ പ്രസിദ്ധമായ ഒ 2 അറീനയിൽ ആണ് ഈ ബോക്സിങ് മത്സരം അരങ്ങേറുക. കാണികൾ ഇല്ലാതെ തന്നെയാവും മിക്കവാറും മത്സരം അരങ്ങേറുക. അതേസമയം ആന്റണി ജോഷുവക്ക് എതിരെ പുലെവ് വംശീയ അധിക്ഷേപം നടത്തി എന്ന വിവാദവും അതിനിടെയിൽ ഉണ്ടായി. എന്നാൽ താൻ വംശീയ അധിക്ഷേപം നടത്തിയില്ല എന്നു പറഞ്ഞു പുലെവ് പിന്നീട് രംഗത്ത് വന്നു.