താൻ ഒരു പ്രോട്ടോക്കോളും ലംഘിച്ചിട്ടില്ല എന്ന് റൊണാൾഡോ

20201016 230957
- Advertisement -

കൊറോണ പോസിറ്റീവ് ആയിരിക്കെ ഇറ്റലിയിലേക്ക് മടങ്ങിയ റൊണാൾഡോയുടെ നീക്കത്തെ വിമർശിച്ച ഇറ്റാലിയൻ കായിക മന്ത്രിക്ക് റൊണാൾഡോയുടെ മറുപടി. താൻ ഒരു പ്രോട്ടോക്കോളും ലംഘിച്ചിട്ടില്ല എന്നും സംശയമുള്ളവർ അന്വേഷിച്ചു നോക്കണം എന്നും റൊണാൾഡോ പറഞ്ഞു. കായിക മന്ത്രിയായ വിൻസെൻസോ സ്പഡഫോറ ആണ് റൊണാൾഡോ ആരോഗ്യ പ്രോട്ടോക്കോൾ ലംഘിച്ചു എന്ന് കഴിഞ്ഞ ദിവസം പറഞ്ഞത്.

കൊറോണ പോസിറ്റീവ് ആയിരിക്കെ ഇങ്ങനെ രാജ്യത്തേക്ക് വരാൻ പാടില്ല എന്നും ഇതിന് ആരോഗ്യ മേഖലയുടെ അനുമതി ഉണ്ടോ എന്ന് പരിശോധിക്കും എന്നും ആയിരുന്നു കായിക മന്ത്രി പറഞ്ഞു. താൻ എല്ലാ പ്രോട്ടോക്കോളും പാലിക്കുന്നുണ്ട് എന്നും തന്റെ കുടുംബവും താനും വേറെ വേറെ നിലകളിലാണ് താമസിക്കുന്നത് എന്നും അവരെ 10 ദിവസം കഴിഞ്ഞു മാത്രമെ കാണാൻ പറ്റു എന്നും റൊണാൾഡോ പറഞ്ഞു. താൻ പൂർണ്ണ ആരോഗ്യവാൻ ആണെന്നും റൊണാൾഡോ പറഞ്ഞു.

Advertisement