എമ്പപ്പെയ്ക്ക് ഇരട്ട ഗോൾ, മാഞ്ചസ്റ്ററിനെ നേരിടും മുമ്പ് വൻ വിജയവുമായി പി എസ് ജി

20201017 023803
- Advertisement -

ലീഗ് വണിൽ പി എസ് ജിക്ക് തുടർച്ചയായ മൂന്നാം വിജയം. ഇന്റർ നാഷണൽ ബ്രേക്ക് കഴിഞ്ഞ് എത്തിയ പി എസ് ജി ഇന്ന് നടന്ന മത്സരത്തിൽ Nimesനെ ആണ് തകർത്തത്. പി എസ് ജി എതിരില്ലാത്ത നാലു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. നെയ്മറിനു ഉൾപ്പെടെ പല പ്രധാന താരങ്ങൾക്കും വിശ്രമം നൽകിയാണ് പി എസ് ജി ഇന്ന് ഇറങ്ങിയത്. എന്നിട്ടും വലിയ ജയം അവർക്ക് ലഭിച്ചു.

12ആം മിനുട്ടിൽ തന്നെ നീംസിന്റെ താരം ലാൻഡ്രെ ചുവപ്പ് കണ്ട് പുറത്ത് പോയതാണ് പി എസ് ജിക്ക് കാര്യങ്ങൾ എളുപ്പമാക്കിയത്. ഇരട്ട ഗോളുകളുമായി എമ്പപ്പെ തന്നെയാണ് താരമായത്. എമ്പപ്പെ തന്റെ ഗോളുകൾ കാൻസറിനോട് പൊരുതുന്ന പി എസ് ജിയുടെ കുഞ്ഞ് ആരാധകന് സമർപ്പിച്ചു. ഫ്ലൊറെൻസിയും സരബിയയുമാണ് പി എസ് ജിയുടെ മറ്റു സ്കോറേഴ്സ്. എവർട്ടണിൽ നിന്ന് എത്തിയ മോയിസെ കീൻ ഇന്ന് പി എസ് ജിക്ക് വേണ്ടി അരങ്ങേറ്റം നടത്തി. ലീഗിൽ ഏഴ്യ് മത്സരങ്ങൾ കഴിഞ്ഞപ്പോൾ പി എസ് ജിക്ക് 15 പോയിന്റാണ് ഉള്ളത്. ലീഗിൽ ഒന്നാം സ്ഥാനത്ത് തിരികെ എത്താൻ ഇതോടെ പി എസ് ജിക്ക് ആയി. അടുത്ത മത്സരത്തിൽ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ആണ് പി എസ് ജി നേരിടേണ്ടത്.

Advertisement