ഇന്ത്യയ്ക്ക് നാലാം സ്വര്‍ണ്ണം, സാവീതി ബൂറയ്ക്കും, അൽഫിയ പത്താനും സ്വര്‍ണ്ണം

ഏഷ്യന്‍ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പിൽ വീണ്ടും സ്വര്‍ണ്ണ നേട്ടവുമായി ഇന്ത്യ. 81+ കിലോ വിഭാഗത്തിൽ ആൽഫിയ പത്താന്‍ ആണ് സ്വര്‍ണ്ണ മെഡൽ നേടിയത്. 19 വയസ്സുള്ള താരത്തിന്റെ എതിരാളിയെ ഒന്നാം റൗണ്ടിനിടെ അയോഗ്യയാക്കുകയായിരുന്നു.

Alfiyapathan

ഇത് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ നാലാം സ്വര്‍ണ്ണമാണ്. നേരത്തെ 81 കിലോ വിഭാഗത്തിൽ ഇന്ത്യയുടെ സാവീതി ബൂറയും സ്വര്‍ണ്ണം നേടിയിരുന്നു. 2014ൽ താരത്തിന് വെങ്കലം ആണ് നേടാനായത്. ഫൈനലില്‍ ഖസാക്കിസ്ഥാന്റെ എതിരാളിയെ 5-0 എന്ന സ്കോറിനാണ് ബൂറ പരാജയപ്പെടുത്തിയത്.

Parveenhooda

63 കിലോ വിഭാഗത്തിൽ സ്വര്‍ണ്ണം നേടിയ പര്‍വീൺ ഹൂഡയാണ് ഇന്ത്യയ്ക്കായി ചാമ്പ്യന്‍ഷിപ്പിലെ ആദ്യ സ്വര്‍ണ്ണം നേടിയത്. തൊട്ടുപിന്നാലെ ലോവ്‍ലീനയും സ്വര്‍ണ്ണം നേടി.