മയക്കുമരുന്ന് കൈവശം വച്ചതിനു അമേരിക്കൻ ബാസ്‌ക്കറ്റ്ബോൾ താരത്തെ 9 വർഷത്തെ തടവിന് ശിക്ഷിച്ചു റഷ്യ

Wasim Akram

20220805 111407
Download the Fanport app now!
Appstore Badge
Google Play Badge 1

കഞ്ചാവ് കൈവശം വച്ചതിനു അമേരിക്കൻ ബാസ്‌ക്കറ്റ്ബോൾ ബ്രിറ്റ്നി ഗ്രിനറെ 9 വർഷത്തെ കഠിന തടവിന് ശിക്ഷിച്ചു റഷ്യൻ കോടതി. 2 തവണ അമേരിക്കക്ക് ഒപ്പം ഒളിമ്പിക് സ്വർണവും ഹിബ ലോകകപ്പ് കിരീടവും നേടിയ താരം വനിത എൻ.ബി.എ കിരീടവും എൻ.സി.എ.എ കിരീടവും എല്ലാം നേടിയ അപൂർവം താരങ്ങളിൽ ഒരാളാണ്. പലപ്പോഴും ആൾ അമേരിക്കൻ ടീമിൽ ഇടം പിടിച്ച താരം ലോകത്തിലെ മികച്ച താരങ്ങളിൽ ഒരാൾ കൂടിയാണ്. വനിത എൻ.ബി.എയുടെ ഇടവേളയിൽ റഷ്യൻ ലീഗിൽ കളിക്കാൻ റഷ്യയിൽ എത്തിയപ്പോൾ ആണ് താരം അറസ്റ്റിൽ ആയത്. ഫെബ്രുവരിയിൽ എയർ പോർട്ടിൽ വച്ചു ഹാശിഷ് ഓയിൽ കയ്യിൽ വച്ചതിനു ആണ് താരം അറസ്റ്റിൽ ആവുന്നത്.

തുടർന്ന് നടന്ന വിചാരണക്ക് ശേഷമാണ് താരത്തിന് എതിരെ കടുത്ത ശിക്ഷ റഷ്യൻ കോടതി വിധിക്കുന്നത്. റഷ്യ യുക്രെയ്ൻ യുദ്ധത്തിനു ഇടയിൽ അമേരിക്കയോടുള്ള ദേഷ്യം റഷ്യ താരത്തിൽ തീർക്കുക ആണ് എന്നാണ് പ്രധാന വിമർശനം. താരത്തിന് എതിരെ റഷ്യ തെറ്റായ നടപടി ആണ് എടുത്തത് എന്നും താരത്തെ ഉടൻ മോചിപ്പിക്കണം എന്നും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ശക്തമായ ഭാഷയിൽ ആവശ്യപ്പെട്ടു. അതിനിടെയിൽ ചെറിയ അളവിൽ കഞ്ചാവ് കൈവശം വക്കുക, ചെറിയ മയക്കുമരുന്ന് കേസുകൾക്ക് അടക്കം അതിഭീകരമായ ശിക്ഷ വിധിക്കുന്ന അമേരിക്കൻ കോടതിവ്യവസ്ഥക്ക് എതിരെയും വലിയ വിമർശനം ബ്രിറ്റ്നിയുടെ വിധിക്ക് പിന്നാലെ അമേരിക്കയിൽ ഉയർന്നു കേൾക്കുന്നുണ്ട്. താരത്തിന് നൽകിയ കടുത്ത ശിക്ഷയിൽ പല കോണിൽ നിന്നു വലിയ വിമർശനം ആണ് റഷ്യ നേരിടുന്നത്.