ക്രിസ് ഗെയിൽ ലെജൻഡ്സ് ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിൽ കളിക്കും

Newsroom

Chrisgayle6ixty
Download the Fanport app now!
Appstore Badge
Google Play Badge 1

വെസ്റ്റ് ഇൻഡീസ് ഓപ്പണർ ക്രിസ് ഗെയ്ൽ ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റിന്റെ വരാനിരിക്കുന്ന രണ്ടാം സീസണിൽ കളിക്കുമെന്ന് ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റ് സംഘാടകർ വെള്ളിയാഴ്ച സ്ഥിരീകരിച്ചു.

ഈ ലീഗിന്റെ ഭാഗമാകാനും ഐതിഹാസിക താരങ്ങൾക്ക് ഒപ്പം കളിക്കാനും എനിക്ക് ആകും എന്നത് വളരെയധികം സന്തോഷവും ആവേശവും നൽകുന്നു. എന്ന് ഗെയിൽ പറഞ്ഞു. ഇന്ത്യൻ വേദികളിൽ ആരാധകരെ കാണാൻ കാത്തിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ ആറ് നഗരങ്ങളിലായാണ് സീസൺ 2 നടക്കുന്നത്. കൊൽക്കത്ത, ലഖ്‌നൗ, ഡൽഹി, ജോധ്പൂർ, കട്ടക്ക്, രാജ്‌കോട്ട് എന്നി നഗരങ്ങൾ മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കും. 2022 സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 8 വരെയാണ് ടൂർണമെന്റ് നടക്കുക.

Story Highlights: Chris Gayle will be playing in the 2nd edition of Legends League Cricket