“കോഹ്ലി രോഹിതിന്റെ ഒപ്പം ഓപ്പൺ ചെയ്ത് നോക്കണം, അദ്ദേഹം ഫോമിൽ എത്തേണ്ടത് ഇന്ത്യയുടെ ആവശ്യമാണ്”

വിരാട് കോഹ്ലി ഫോമിലേക്ക് തിരികെയെത്താൻ ഇന്ത്യക്ക് ആയി ഓപ്പൺ ചെയ്യണം എന്ന അഭിപ്രായവുമായി പാർഥിവ് പട്ടേൽ. കെ എൽ രാഹുൽ ഫുറ്റ് അല്ലാത്തതിനാൽ ഏഷ്യാ കപ്പിൽ വിരാട് കോഹ്‌ലി ഓപ്പണിംഗ് ചെയ്യുന്നത് പോലും നിങ്ങൾ കണ്ടേക്കാം എന്ന് പാർഥിവ് പറയുന്നു. ഇന്ത്യ മറ്റ് നിരവധി ഓപ്പണർമാരെ പരീക്ഷിച്ചിട്ടുണ്ട്. വിരാട് കോഹ്‌ലി ആർസിബിയ്‌ക്കൊപ്പം ഓപ്പണിംഗ് ചെയ്ത നല്ല പ്രകടനം നടത്തിയിട്ടുള്ള ആളാണ്. അദ്ദേഹം ഓപ്പൺ ചെയ്തപ്പോൾ ഒക്കെ അദ്ദേഹത്തിന് മികച്ച സീസണുകളായിരുന്നു. മുൻ ഇന്ത്യൻ താരം പറഞ്ഞു.

ഇന്ത്യയും അത്തരം പരീക്ഷണം നടത്തണം എന്നാണ് പാർഥിവ് പറയുന്നത്. വിരാട് കോഹ്‌ലിയുടെ കഴിവുകളിൽ ആർകും സംശയമില്ല. ഇത് ഫോമിനെ കുറിച്ചും ഏത് പൊസിഷനിൽ അദ്ദേഹം ഇറങ്ങണം എന്നതിനെ കുറിച്ചും മാത്രമാണ്. പട്ടേൽ പറഞ്ഞു. അതുകൊണ്ടാണ് ഏഷ്യാ കപ്പ് വളരെ നിർണായകമാകുന്നത്, അദ്ദേഹത്തിന് മാത്രമല്ല, ഇന്ത്യക്കും അദ്ദേഹത്തിന്റെ ഫോം നിർണായകമാണ്.

Story Highlight:Parthiv Patel has said that Virat Kohli might open alongside Rohit Sharma in the upcoming Asia Cup