ലൈകേഴ്സ് വീണ്ടും എൻ ബി എ ചാമ്പ്യൻസ്, ചരിത്രം കുറിച്ച് ലെബ്രോൺ ജെയിംസ്

20201012 090815
- Advertisement -

നീണ്ട ഇടവേളയ്ക്കും കാത്തിരിപ്പിനും അവസാനം ലോസ് ആഞ്ചെലെസ് ലേകേഴ്സ് വീണ്ടും ബാസ്ക്കറ്റ്ബോൾ ലോകത്തിന്റെ തലപ്പത്ത് എത്തിയിരിക്കുന്നു. കോബെ ബ്രയാന്റ് എന്ന ഇതിഹാസം 2010ൽ കിരീടം നേടിക്കൊടുത്ത ശേഷം ലേകേഴ്സ് ആദ്യമായി എൻ ബി എ ഫൈനലിൽ എത്തിയത് ഇത്തവണ ആയിരുന്നു. അന്ന് കോബെ ആയിരുന്നു എങ്കിൽ ഇന്ന് ലെബ്രോൺ ജെയിംസ് ലൈകേഴ്സിന്റെ ഹീറോ ആയി. മിയാമി ഹീറ്റിനെ ആറാം ഗെയിമിൽ തകർത്ത് എറിഞ്ഞ് കൊണ്ടാണ് ലൈകേഴ്സ് ഇന്ന് കിരീടം ഉറപ്പിച്ചത്.

ഇന്ന് നടന്ന മത്സരം 106-93 എന്ന സ്കോറിനാണ് ലൈകേഴ്സ് വിജയിച്ചത്. ഇതോടെ ഏഴ് സീരീസ് ഫൈനൽ 4-2ന് ലൈകേഴ്സ് സ്വന്തമാക്കി. ലൈകേഴ്സിന്റെ 17ആം എൻ ബി എ കിരീടമാണിത്. ബോസ്റ്റൻ കെൽറ്റിക്സിനിപ്പം ഏറ്റവും കൂടുതൽ എൻ ബി എ കിരീടം ഉള്ള ടീമായി ഇതോടെ ലൈകേഴ്സ് മാറി. ഫൈനലിൽ ലെബ്രോൺ ജെയിംസ് തന്നെയാണ് എം വി പി ആയി മാറിയത്. 28 പോയിന്റ് ആൺ. ലെബ്രോൺ ജെയിംസ് ഇന്ന് നേടിയത്.

മൂന്ന് വ്യത്യസ്ത ടീമുകൾക്ക് ഒപ്പം എൻ ബി എ കിരീടം നേടുന്ന ആദ്യ താരമായി ഇതോടെ ലെബ്രോൺ ജെയിംസ് മാറി. 2012, 2013 സീസണുകളിൽ ഹീറ്റ്സിന് ഒപ്പവും 2016ൽ ക്ലെവലാൻഡിനൊപ്പവും ജെയിംസ് കിരീടം നേടിയിരുന്നു‌

Advertisement