വംശീയതയ്ക്ക് എതിരെ അമേരിക്കയിൽ പോരാടുന്ന സംഘനകൾക്ക് വലിയ സംഭാവന നൽകും എന്ന് ബാസ്ക്കറ്റ്ബോൾ ഇതിഹാസം മൈക്കിൾ ജോർദാൻ. 100 മില്യൺ ഡോളർ സംഭാവനയായി നൽകും എന്നാണ് ജോർദാൻ പറഞ്ഞത്. വരുന്ന 10 വർഷങ്ങളിലായി തന്റെ ബ്രാൻഡായ ജോർദാനിലൂടെ ആകും ഈ നൂറു മില്യൺ നൽകുക എന്നും ജോർദാൻ പറഞ്ഞു.
ഇത് 2020 ആണെന്നും ഇനിയും ഇങ്ങനെയുള്ള വിവേചനം തുടരാൻ പാടില്ല എന്നും ജോർദാൻ പറയുന്നു. കാര്യങ്ങൾ എത്ര മാറിയെങ്കിലും ഇപ്പോഴും അമേരിക്കയിലെ പ്രധാന കാര്യങ്ങളിൽ ഒരു മെച്ചവും ഇല്ലാ എന്നും ജോർദാൻ പറഞ്ഞു. കറുത്ത വർഗക്കാരുടെ ജീവിതം പ്രധാനപ്പെട്ടത് ആണെന്നും അവരെ സംരക്ഷിക്കാൻ ഉള്ള കടമ തനിക്കും ഉണ്ടെന്നും ജോർദാൻ പറഞ്ഞു. കഴിഞ്ഞ ആഴ്ച അമേരിക്കയിൽ ജോർജ്ജ് ഫ്ലോയിഡ് കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ജോർദാന്റെ ഈ ധനസഹായം വരുന്നത്.