ദുലീപ് ട്രോഫിയില്‍ ദ്രാവിഡിനും ലക്ഷ്മണിനും എതിരെ പന്തെറിയാനായത് തന്റെ വഴിത്തിരിവായി

ലക്ഷ്മണിന്റെയും രാഹുല്‍ ദ്രാവിഡിന്റെയും വിക്കറ്റുകള്‍ ദുലീപ് ട്രോഫിയില്‍ നേടാനായത് തന്റെ കരിയറിലെ വഴിത്തിരിവായെന്ന് പറഞ്ഞ് ഉമേഷ് യാദവ്. വിദര്‍ഭയ്ക്ക് വേണ്ടി തന്നെ കളിക്കുവാന്‍ തിരഞ്ഞെടുത്തതിന് ഒരു കാരണം തന്റെ പേസ് ആയിരുന്നു, എന്നാല്‍ താന്‍ ഒരിക്കലും കൃത്യതയോടെ സ്ഥിരമായി പന്തെറിഞ്ഞില്ല. എന്നാല്‍ ദുലീപ് ട്രോഫിയില്‍ രാഹുല്‍ ദ്രാവിഡ് വിവിഎസ് ലക്ഷ്മണ്‍ എന്നിവര്‍ക്കെതിരെ പന്തെറിയുവാനായത് വഴിത്തിരിവായെന്ന് ഉമേഷ് വ്യക്തമാക്കി.

അന്നത്തെ മത്സരത്തില്‍ തനിക്ക് അഞ്ച് വിക്കറ്റാണ് നേടാനായത്. അതില്‍ ലക്ഷ്മണിന്റെയും ദ്രാവിഡിന്റെയും വിക്കറ്റുണ്ടായിരുന്നു. സമ്മര്‍ദ്ദത്തിലായിരുന്നു തന്റെ മികച്ച സ്പെല്ലെന്നും താന്‍ ഒരിക്കലും പ്രതീക്ഷിച്ചതല്ലായിരുന്നു ഈ പ്രകടനം എന്ന് ഉമേഷ് യാദവ് വ്യക്തമാക്കി. സൗത്ത് സോണിന് വേണ്ടി താന്‍ അന്ന് അഞ്ച് വിക്കറ്റ് നേടി. അതിന് ശേഷം തനിക്ക് വളരെ അധികം ആത്മവിശ്വാസം ഉണ്ടായെന്നും ഉമേഷ് സൂചിപ്പിച്ചു.

Previous articleഇന്ത്യയുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ, പുതിയ തീയതി ആയി
Next articleവംശീയതക്ക് എതിരെ പോരാടാൻ 100 മില്യൺ നൽകും എന്ന് മൈക്കിൾ ജോർദാൻ