ഉഗാണ്ട ഇന്റര്‍നാഷണല്‍ ടൂര്‍ണ്ണമെന്റ് ജേതാക്കളായി ഇന്ത്യന്‍ താരങ്ങള്‍

Sports Correspondent

ഉഗാണ്ട അന്താരാഷ്ട്ര ടൂര്‍ണ്ണമെന്റ് ജേതാക്കളായി ഇന്ത്യയുടെ വരുണ്‍ കപൂറും മാളവിക ബന്‍സൂദും. കംപാലയില്‍ നടന്ന മത്സരത്തില്‍ ഇന്ത്യന്‍ താരങ്ങളായ ശങ്കറിനെയും അനുപമയെയും ആണ് ഇവര്‍ കീഴടക്കിയത്.

പുരുഷ വിഭാഗം ഫൈനലില്‍ വരുണ്‍ 21-18, 16-21, 21-17 എന്ന സ്കോറിനാണ് ശങ്കറിനെ കീഴടക്കിയത്. അതേ സമയം അനുപമയ്ക്കെതിരെ മാളവികയുടെ വിജയം 17-21, 25-23, 21-10 എന്ന നിലയിലായിരുന്നു.