“ടി20 ലോകകപ്പ് വീണ്ടും നേടുകയാണ് തന്റെ ലക്ഷ്യം” – ഗെയ്ല്

- Advertisement -

രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം വെസ്റ്റിൻഡീസ് ടി20 ടീമിൽ തിരികെ എത്തിയ വെറ്ററൻ ബാറ്റ്സ്മാൻ ക്രിസ് ഗെയ്ല് തന്റെ പ്രധാന ലക്ഷ്യം ലോകകപ്പ് കിരീടം ആണെന്ന് പറഞ്ഞു. നാളെ ആരംഭിക്കുന്ന ശ്രീലങ്കയ്ക്ക് എതിരായ ടി20 പരമ്പര വിജയിക്കണം. എന്നാൽ വലിയ ചിത്രം എടുത്താൽ ഇതൊക്കെ ലോകകപ്പിനുള്ള ഒരുക്കമാണ്. ഇന്ത്യയിൽ നടക്കുന്ന ലോകകപ്പ് കിരീടമാണ് തന്റെ പ്രധാന ലക്ഷ്യം. ഗെയ്ല് പറയുന്നു.

മൂന്ന് ലോകകപ്പ് കിരീടം നേടുക എന്നത് വലിയ നേട്ടമായിരിക്കും എന്നും താരം പറഞ്ഞു. 2012ലും 2016ലും വെസ്റ്റിൻഡീസ് ടി20 ലോകകപ്പ് നേടിയപ്പോൾ ഗെയ്ല് ടീമിന്റെ പ്രധാന ഭാഗമായിരുന്നു. ഒക്ടോബറിൽ ആകും ഇന്തയിൽ ലോകകപ്പ് നടക്കുന്നത്. കണ്ണടച്ചു തുറക്കും മുമ്പ് ലോകകപ്പിന് സമയമാകും എന്ന് ഗെയ്ല് പറയുന്നു. ടീമിനു വേണ്ടി ഏതു സ്ഥാനത്ത് ഇറങ്ങാനും താൻ തയ്യാറാണ് എന്നും 41കാരൻ പറയുന്നു.

Advertisement