ഒളിമ്പിക്സ് ചാമ്പ്യന്‍ പരിക്കേറ്റ് പിന്മാറി, ശ്രീകാന്ത് കിഡംബി സെമിയില്‍

ഹോങ്കോംഗ് ഓപ്പണ്‍ ബാഡ്മിന്റണ്‍ 2019ന്റെ സെമിയില്‍ കടന്ന് ഇന്ത്യയുടെ ശ്രീകാന്ത് കിഡംബി. ചൈനയുടെ ഒളിമ്പിക്സ് ചാമ്പ്യന്‍ ആയ ചെന്‍ ലോംഗിനെതിരെ ആദ്യ ഗെയിം 21-13ന് നേടി നില്‍ക്കവെയാണ് മത്സരത്തില്‍ നിന്ന് ലോംഗ് പിന്മാറിയത്. ആദ്യ ഗെയിമില്‍ വ്യക്തമായ ആധിപത്യത്തോടെയാണ് ശ്രീകാന്തിന്റെ വിജയം. വെറും 13 പോയിന്റ് മാത്രമാണ് ലോംഗിന് ശ്രീകാന്ത് നേടുവാന്‍ അനുവദിച്ചത്. അതേ സമയം സിന്ധു ഇന്നലെ തായ്ലാന്‍ഡിന്റെ ലോക 18ാം നമ്പര്‍ താരത്തോട് രണ്ടാം റൗണ്ടില്‍ പരാജയപ്പെട്ടിരുന്നു.

18-21, 21-11, 16-21 എന്ന സ്കോറിനായിരുന്നു സിന്ധുവിന്റെ തോല്‍വി. ഇരു താരങ്ങളും 11 തവണ ഏറ്റുമുട്ടിയപ്പോള്‍ ഇതാദ്യമായാണ് സിന്ധു ബുസാനന്‍ ഒങ്ക്ബാംരുംഗ്ഫാനിനോട് പരാജയമേറ്റുവാങ്ങുന്നത്.

Previous articleതന്റെ മൂന്നാം ടെസ്റ്റ് ശതകം പൂര്‍ത്തിയാക്കി മയാംഗ് അഗര്‍വാള്‍
Next articleസഞ്ജുവിന് അര്‍ദ്ധ ശതകം, മികച്ച ഫോം തുടര്‍ന്ന് സച്ചിന്‍ ബേബി പക്ഷേ കേരളത്തിന് തോല്‍വി