സയ്യിദ് മോദി ഇന്റർനാഷണൽ ബാഡ്മിന്റൺ ടൂർണമെന്റിൽ സിന്ധുവിന് കിരീടം

ലക്‌നൗവിൽ ഇന്ന് നടന്ന സയ്യിദ് മോദി ഇന്റർനാഷണൽ ബാഡ്മിന്റൺ ടൂർണമെന്റിൽ പിവി സിന്ധു കിരീടം നേടി. യുവതാരം മാളവിക ബൻസോദിനെ നേരിട്ടുള്ള ഗെയിമുകൾക്ക് മറികടന്ന് ആണ് സിന്ധു തന്റെ രണ്ടാം സയ്യിദ് മോദി വനിതാ സിംഗിൾസ് കിരീടം നേടിയത്. 21-13 21-16 എന്നായിരുന്നു സ്കോർ. ഫൈനൽ ആകെ 35 മിനുട്ട് മാത്രമെ നീണ്ടു നിന്നുള്ളൂ.
20220123 165202
നേരത്തെ, ആർനോഡ് മെർക്കലും ലൂക്കാസ് ക്ലെർബൗട്ടും തമ്മിലുള്ള പുരുഷ സിംഗിൾസ് ഫൈനൽ, ഫൈനലിസ്റ്റുകളിൽ ഒരാൾക്ക് COVID-19 പോസിറ്റീവ് പരീക്ഷിച്ചതിനെത്തുടർന്ന് ഉപേക്ഷിച്ചിരുന്നു.