ഡി കോക്കിന് ശതകം, വൈറ്റ് വാഷ് ഒഴിവാക്കുവാന്‍ ഇന്ത്യ നേടേണ്ടത് 288 റൺസ്

Quintondekock

കേപ് ടൗണിലെ മൂന്നാം ഏകദിനത്തിൽ 287 റൺസിന് ഓള്‍ഔട്ട് ആയി ദക്ഷിണാഫ്രിക്ക. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നുവെങ്കിലും ക്വിന്റൺ ഡി കോക്കിന്റെ മികവിൽ ടീം 287 എന്ന സ്കോര്‍ നേടുകയായിരുന്നു. അവസാന ഓവറിൽ ആണ് ടീം ഓള്‍ഔട്ട് ആയത്. റാസ്സി വാന്‍ ഡെര്‍ ഡൂസ്സനും ഡേവിഡ് മില്ലറും ടീമിന് നിര്‍ണ്ണായക സംഭാവനകള്‍ നല്‍കി.

ഡി കോക്കും റാസ്സി വാന്‍ ഡെര്‍ ഡൂസ്സനും ചേര്‍ന്ന് 144 റൺസാണ് നാലാം വിക്കറ്റിൽ നേടിയത്. 124 റൺസ് നേടിയ ഡി കോക്കിനെ നഷ്ടമായി അടുത്ത ഓവറിൽ ദക്ഷിണാഫ്രിക്കയ്ക്ക് 52 റൺസ് നേടി റാസ്സി വാന്‍ ഡെര്‍ ഡൂസ്സനെയും നഷ്ടമായി.

ഡേവിഡ് മില്ലര്‍(39), ഡ്വെയിന്‍ പ്രിട്ടോറിയസ്(20) എന്നിവര്‍ ചേര്‍ന്നാണ് ദക്ഷിണാഫ്രിക്കയെ 287 റൺസിലേക്ക് എത്തിച്ചത്. ഇന്ത്യയ്ക്കായി പ്രസിദ്ധ കൃഷ്ണ മൂന്നും ദീപക് ചഹാറും ജസ്പ്രീത് ബുംറയും രണ്ട് വീതം വിക്കറ്റാണ് നേടിയത്.