സിന്ധുവിന് ഫൈനലില്‍ തോല്‍വി, മരിന്‍ സ്വിസ്സ് ഓപ്പണ്‍ ചാമ്പ്യന്‍

ഇന്ത്യയുടെ പിവി സിന്ധുവിനെ പരാജയപ്പെടുത്തി സ്പെയിനിന്റെ കരോളിന മരിന്‍ സ്വിസ്സ് ഓപ്പണ്‍ ചാമ്പ്യന്‍. ഇന്ന് നടന്ന ഫൈനലില്‍ നേരിട്ടുള്ള ഗെയിമുകളിലാണ് മരിന്റെ വിജയം. ചെറുത്ത് നില്പ് പോലുമില്ലാതെയാണ് സിന്ധു ഇന്ന് മരിനോട് കീഴടങ്ങിയത്. 35 മിനുട്ട് മാത്രമാണ് പോരാട്ടം നീണ്ടത്. രണ്ടാം ഗെയിമില്‍ സിന്ധുവിനെ നിഷ്പ്രഭമാക്കി സ്പെയിന്‍ താരം മുന്നേറുകയായിരുന്നു. സ്കോര്‍: 12-21, 5-21.

Pvsindhu

പുരുഷ വിഭാഗത്തില്‍ വിക്ടര്‍ അക്സല്‍സെന്‍ ആണ് വിജയിയായത്. തായ്‍ലാന്‍ഡിന്റെ കുന്‍ലാവുട് വിടിഡ്സാര്‍ണിനെ 21-16, 21-6 എന്ന സ്കോറിന് കീഴടക്കിയാണ് വിക്ടര്‍ ചാമ്പ്യനായത്.

Comments are closed.