ഏകഗോൾ വിജയവുമായി റോമ ടോപ് 4ൽ

20210307 200920
- Advertisement -

സീരി എയിൽ റോമ ടോപ് 4 സ്ഥാനത്തേക്ക് തിരികെയെത്തി. ഇന്ന് ജെനോവയെ ആണ് റോമ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു റോമയുടെ വിജയം. അടുത്തിടെയായി അത്ര സ്ഥിരതയുള്ള പ്രകടനമല്ല റോമ കാഴ്ചവെക്കുന്നത്. ഇന്ന് മത്സരത്തിന്റെ 24ആം മിനുട്ടിൽ മാഞ്ചിനി നേടിയ ഗോളാണ് റോമയ്ക്ക് വിജയം നൽകിയത്. പെല്ലഗ്രിനിയുടെ ഗോളിൽ നിന്നായിരുന്നു റോമയുടെ വിജയം

ഇന്നത്തെ ജയം റോമയെ നാലാം സ്ഥാനത്തേക്ക് തിരികെ എത്തിച്ചു. 26 മത്സരങ്ങളിൽ നിന്ന് 50 പോയിന്റാണ് റോമയ്ക്ക് ഉള്ളത്. എന്നാൽ 49 പോയിന്റുമായി റോമയ്ക്ക് പിറകിൽ തന്നെയുള്ള അറ്റലാന്റ ഒരു മത്സരം കുറവാണ് കളിച്ചിട്ടുള്ളത്.

Advertisement