62ാം റാങ്കുകാരിയോട് കഷ്ടപ്പെട്ട് ജയിച്ച് സിന്ധു, സൈനയും പ്രണീതും സൗരഭ് വര്‍മ്മയും പുറത്ത്

തായ്‍ലാന്‍ഡ് ഓപ്പൺ ആദ്യ റൗണ്ടിൽ ഇന്ത്യയുടെ പിവി സിന്ധുവിന് വിജയം. ലോക റാങ്കിംഗിൽ 62ാം സ്ഥാനത്തുള്ള ലോറന്‍ ലാമിനോട് സിന്ധു മൂന്ന് ഗെയിം പോരാട്ടത്തിലാണ് വിജയം നേടിയത്. ആദ്യ ഗെയിം ജയിച്ച സിന്ധു രണ്ടാം ഗെയിമിൽ പിന്നിൽ പോയെങ്കിലും മൂന്നാം ഗെയിമിൽ ലാമിന്റെ വെല്ലുവിളി അതിജീവിച്ച് 21-19, 19-21, 21-18 എന്ന സ്കോറിലാണ് സിന്ധുവിന്റെ വിജയം.

അതേ സമയം സൈന നെഹ്‍വാള്‍, സായി പ്രണീത്, സൗരഭ് വര്‍മ്മ എന്നിവര്‍ക്ക് തോൽവിയായിരുന്നു ഫലം. ഈ മൂന്ന് താരങ്ങളും ആദ്യ റൗണ്ടിൽ പുറത്തായി.