വനിത സിംഗിള്‍സില്‍ ഋതുപര്‍ണ്ണ ദാസ് പുറത്ത്

- Advertisement -

പ്രീക്വാര്‍ട്ടറില്‍ റാങ്കിംഗില്‍ ഏറെ മുന്നിലുള്ള താരത്തെ പരാജയപ്പെടുത്തി റഷ്യന്‍ ഓപ്പണ്‍ വനിത സിംഗിള്‍സ് ക്വാര്‍ട്ടറിലെത്തിയ ഇന്ത്യയുടെ ഋതുപര്‍ണ്ണ ദാസിനു ക്വാര്‍ട്ടറില്‍ തോല്‍വി. അമേരിക്കയുടെ ഐറിസ് വാംഗിനോട് 17-21, 13-21 എന്ന സ്കോറിനാണ് ഇന്ത്യന്‍ താരത്തിന്റെ പരാജയം. 31 മിനുട്ട് മാത്രമാണ് മത്സരം നീണ്ട് നിന്നത്. മറ്റൊരു താരം വ്രുഷാലി ഗുമ്മാടിയും ക്വാര്‍ട്ടറില്‍ പരാജയപ്പെട്ടു. 9-21, 11-21 എന്ന സ്കോറിനു 27 മിനുട്ട് പോരാട്ടത്തിനു ശേഷമാണ് താരം അടിയറവു പറഞ്ഞത്.

മിക്സഡ് ഡബിള്‍സില്‍ സൗരഭ് ശര്‍മ്മ-അനൗഷ്ക പരീഖ് കൂട്ടുകെട്ട് 15-21, 8-21 എന്ന സ്കോറിനു മലേഷ്യന്‍ ജോഡികളോട് പരാജയപ്പെട്ടപ്പോള്‍ മറ്റൊരു ഇന്ത്യന്‍ കൂട്ടുകെട്ടാണ് രാഹന്‍ കപൂര്‍-കൂഹു ഗാര്‍ഗ് കൂട്ടുകെട്ട് സെമിയില്‍ കടന്നു. റഷ്യയുടെ ടീമിനെയാണ് 21-13, 21-9 എന്ന സ്കോറിനു 21 മിനുട്ടുനുള്ളില്‍ ടീം അടിയറവ് പറയിപ്പിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement