വെങ്ങറാശാൻ വാങ്ങാൻ ശ്രമിച്ച താരങ്ങളുടെ ലിസ്റ്റിലേക്ക് പുതിയൊരു താരം കൂടെ

specialdesk

Download the Fanport app now!
Appstore Badge
Google Play Badge 1

ക്രിസ്റ്റ്യാനോ റൊണാൾഡോ മുതൽ പോൾ പോഗ്ബ വരെ, മുൻ ആഴ്സണൽ മാനേജർ ആഴ്‌സൻ വെങ്ങർ വാങ്ങാൻ ശ്രമിച്ചു പരാജയപ്പെട്ട താരങ്ങളുടെ ലിസ്റ്റ് വളരെ നീണ്ടതും പ്രസിദ്ധവുമാണ്. ഈ ലിസ്റ്റിലേക്ക് പുതിയൊരു താരം കൂടെ എത്തിയിരിക്കുകയാണ്, ഡോർട്മുണ്ടിന്റെ പുത്തൻ താരോദയം ജേഡൻ സാഞ്ചോ.

ആഴ്‌സണലിൽ നിന്നും വിരമിച്ച ശേഷം ഫുട്‌ബോൾ പണ്ഡിറ്റ് ആയി ജോലി നോക്കുന്ന ആരാധകരുടെ പ്രിയപ്പെട്ട വെങ്ങറാശാൻ ഇന്നലതേ ചാമ്പ്യൻസ് ലീഗ് പോരാട്ടമായ സ്പർസ് – ഡോർട്മുണ്ട് മത്സരത്തിനിടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

മാഞ്ചസ്റ്റർ സിറ്റിയുടെ താരമായിരുന്ന സാഞ്ചോയെ സിറ്റിയിൽ ആയിരുന്ന സമയത്തു ആഴ്‌സണലിൽ എത്തിക്കാൻ ശ്രമിച്ചു എന്നായിരുന്നു വെളിപ്പെടുത്തൽ.

“സാഞ്ചോക്ക് സിറ്റിയിൽ അവസരങ്ങൾ ലഭിക്കാതിരുന്ന സമയത്ത് ലണ്ടനിൽ എത്തിക്കാൻ ഞാൻ ശ്രമിച്ചിരുന്നു, സാഞ്ചോയും ലണ്ടൻ നിവാസി ആണ്.” വെങ്ങാർ പറഞ്ഞു.

“സാഞ്ചോ ഒരു ആസാധാരണ കഴിവുള്ള കളിക്കാരൻ ആണ്, അദ്ദേഹത്തിന് ഡ്രിബിൾ ചെയ്യാനും പന്ത് കൊണ്ട് മുന്നേറാനുള്ള കഴിവും ഉണ്ട്. ഈ ജനറേഷനിലെ മികച്ച കളിക്കാരിൽ ഒരാളാണ് സാഞ്ചോ”- വെങ്ങർ കൂട്ടിച്ചേർത്തു.