ആധികാരികം സിന്ധു, ഇനി ഫൈനല്‍ പോരാട്ടം

- Advertisement -

ലോക മൂന്നാം നമ്പര്‍ താരം ചൈനയുടെ യു ഫെയി ചെനിനെ നേരിട്ടുള്ള ഗെയമില്‍ കീഴടക്കി ഇന്തോനേഷ്യ ഓപ്പണ്‍ ഫൈനലില്‍ കടന്ന് പിവി സിന്ധു. ഇന്ന് നടന്ന സെമി മത്സരത്തില്‍ നേരിട്ടുള്ള ഗെയിമിലാണ് സിന്ധുവിന്റെ വിജയം. 21-19, 21-10 എന്ന സ്കോറിന് 46 മിനുട്ടിലാണ് സിന്ധു തന്റെ മത്സരം വിജയിച്ച് ഫൈനലിലേക്ക് എത്തിയത്. ആദ്യ ഗെയിമില്‍ ചൈനീസ് താരത്തില്‍ നിന്ന് കടുത്ത എതിര്‍പ്പ് സിന്ധു നേരിട്ടുവെങ്കിലും രണ്ടാം ഗെയിമില്‍ താരത്തെ നിഷ്പപ്രഭമാക്കുന്ന പ്രകടനമാണ് സിന്ധു പുറത്തെടുത്തത്.

ലോക റാങ്കിംഗില്‍ നിലവില്‍ അഞ്ചാം സ്ഥാനത്താണ് പിവി സിന്ധു.

Advertisement