നെയ്മർ ഹസാർഡിനേക്കാൾ മികച്ച താരമാണെന്ന് മാർസെലോ

- Advertisement -

റയൽ മാഡ്രിഡിലെ പുതിയ സൈനിംഗായ ഹസാർഡിനേക്കാൾ മികച്ച താരം നെയ്മർ ആണെന്ന് മാർസെലോ. ഹസാർഡ് നെയ്മറിനെ പോലെ തന്നെ മികച്ച താരമാണ്. ലോകത്തെ മികച്ച അഞ്ചു താരങ്ങളിൽ ഒന്നാണ് ഹസാർഡും. എന്നാൽ നെയ്മർ ആണ് ഹസാർഡിനേക്കാൾ മെച്ചപ്പെട്ട താരം എന്നാണ് തന്റെ അഭിപ്രായം എന്ന് മർസെലോ പറഞ്ഞു.

നെയ്മർ റയൽ മാഡ്രിഡിൽ വന്നാൽ നല്ലതായിരിക്കും എന്നും മാർസെലോ പറഞ്ഞു. ഒരു ഡിഫൻഡർക്ക് ഡിഫൻഡ് ചെയ്യൽ അസാധ്യമായ താരമാണ് നെയ്മർ. ഡിഫൻഡർ ചിന്തിക്കുന്നതിന് അപ്പുറം ആണ് നെയ്മറിന്റെ സ്കില്ലുകൾ എന്നും മാർസെലോ പറഞ്ഞു.

Advertisement