കൊറോണയ്ക്കെതിരെയുള്ള പോരാട്ടം തെലങ്കാനയ്ക്കും ആന്ധ്രയ്ക്കും അഞ്ച് ലക്ഷം വീതം സംഭാവന ചെയ്ത് പിവി സിന്ധു

- Advertisement -

കൊറോണ വ്യാപനത്തിനെതിരെ പൊരുതുവാന്‍ രാജ്യത്തിന് കരുത്ത് പകരാനായി വിവിധ കായിക താരങ്ങളും ബിസിനസ്സുകാരും സഹായ വാഗ്ദ്ധാനങ്ങളുമായി കഴിഞ്ഞ ദിവസങ്ങളില്‍ എത്തിയപ്പോള്‍ ഇന്ന് അതെ മാതൃകയുമായി പിവി സിന്ധുവും രംഗത്തെത്തി. തെലങ്കാന, ആന്ധ്ര സംസ്ഥാനങ്ങള്‍ക്ക് തന്റെ വക അഞ്ച് ലക്ഷം വീതമാണ് സിന്ധുവിന്റെ സംഭാവന.

ട്വിറ്ററിലൂടെ തന്റെ തീരുമാനം സിന്ധു അറിയിച്ചുവെങ്കിലും ചിലരെങ്കിലും കൊടുത്ത തുകകള്‍ കുറഞ്ഞുവെന്നാണ് പറയുന്നത്. സിന്ധുവിന് വിജയ സമയത്ത് സര്‍ക്കാരുകള്‍ കോടികളാണ് നല്‍കിയിട്ടുള്ളതെന്ന തരത്തിലാണ് ചിലരുടെ കമന്റുകള്‍.

Advertisement