ബാഴ്സലോണയിലും കൊറോണ

- Advertisement -

ബാഴ്സലോണ ക്ലബും കൊറോണയാൽ ബാധിക്കപ്പെട്ടിരിക്കുകയാണ്. ബാഴ്സലോണ ക്ലബിന്റെ മെഡിക്കൽ വിഭാഗം തലവനാണ് ഇപ്പോൾ കൊറോണ ബാധിച്ചിരിക്കുന്നത്. മെഡിക്കൽ വിദഗ്ദൻ റാമോൻ കനാൽ ആണ് ഇപ്പോൾ കൊറോണ പരിശോധനയിൽ പോസിറ്റീവ് ആയത്. ബാഴ്സലോണയുടെ ഹാൻഡ് ബോൾ ടീം ഡോക്ടർ ജോസഫ് അന്റോണിയോ ഗുറ്റിരെസും കൊറൊണ പോസിറ്റീവ് ആയിട്ടുണ്ട്.

ബാഴ്സലോണ താരങ്ങളെല്ലാം അവരുടെ വീട്ടിൽ ആയതിനാൽ ഇവരിൽ നിന്ന് താരങ്ങളിലേക്ക് പകർന്നിട്ടുണ്ടാവില്ല എന്നാണ് കരുതുന്നത്. സ്പെയിനിൽ മുഴുവൻ കൊറോണ അനിയന്ത്രിതമായ അവസ്ഥയിലാണ് ഇപ്പോൾ ഉള്ളത്.

Advertisement