ബാഡ്മിന്റണ്‍ ഇതിഹാസം പടിയിറങ്ങുന്നു, കരിയറിന് അവസാനം കുറിച്ച് ലിന്‍ ഡാന്‍

- Advertisement -

രണ്ട് തവണ ഒളിമ്പിക്സ് ജേതാവും അഞ്ച് തവണ ലോക ബാഡ്മിന്റണ്‍ ജേതാവുമായി ലിന്‍ ഡാന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. ബാഡ്മിന്റണ്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരമെന്ന വിലയിരുത്തപ്പെടുന്ന താരമാണ് ചൈനയുടെ 36 വയസ്സുകാരന്‍ ഇതിഹാസ താരം. 2008 ബീജിംഗ് ഒളിമ്പിക്സിലും 2012 ലണ്ടന്‍ ഒളിമ്പിക്സിലും സ്വര്‍ണ്ണം നേടിയിട്ടുള്ള താരം അഞ്ച് ഓള്‍ ഇംഗ്ലണ്ട് കിരീടങ്ങളും നേടിയിട്ടുണ്ട്.

2011ല്‍ ബാഡ്മിന്റണ്‍ ചരിത്രത്തില്‍ പ്രധാന 9 കിരീടങ്ങളും നേടി സൂപ്പര്‍ ഗ്രാന്‍ഡ്സ്ലാം നേടുന്ന ആദ്യ താരമായി ലിന്‍ ഡാന്‍ മാറിയിരുന്നു. മലേഷ്യയുടെ ലീ ചോംഗ് വെയുമായുള്ള ലിന്‍ ഡാനിന്റെ ബാഡ്മിന്റണ്‍ വൈര്യം ഏറെ പ്രസിദ്ധമായിരുന്നു. 40 തവണ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ വിജയം 28 തവണ ലിന്‍ ഡാനിനൊപ്പമായിരുന്നു.

Advertisement