സാം കറന്റെ കൊറോണ ടെസ്റ്റ് നെഗറ്റീവ്, പരിശീലനം തുടരാം

ഇംഗ്ലണ്ട് ഓൾ റൗണ്ടർ സാം കറന്റെ കൊറോണ ടെസ്റ്റ് ഫലം നെഗറ്റീവ്. ഇതോടെ താരം ഉടൻ തന്നെ പരിശീലനം പുനരാരംഭിക്കും. വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് മത്സരത്തിന് മുൻപ് ഇംഗ്ലണ്ട് ടീമുകൾ തമ്മിലുള്ള പരിശീലന മത്സരത്തിനിടെ താരത്തിന് അസുഖ ബാധ ഉണ്ടാവുകയും താരം ക്വറന്റൈനിൽ പോവുകയും ചെയ്തിരുന്നു.

തുടർന്നാണ് താരം കൊറോണ വൈറസ് ടെസ്റ്റ് നടത്തുകയും നെഗറ്റീവ് ആവുകയും ചെയ്തത്.  മത്സരത്തിൽ താരം പുറത്താവാതെ 15 റൺസ് എടുത്തു നിൽക്കെയാണ് താരം ഐസൊലേഷനിൽ പോയത്. താരം 24 മണിക്കൂർ മുതൽ 48 മണിക്കൂർ വരെ കഴിഞ്ഞതിന് ശേഷം താരം പരിശീലനം പുനരാംഭിക്കുമെന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി. ഇംഗ്ലണ്ട് – വെസ്റ്റിൻഡീസ് പരമ്പരയിലെ ആദ്യ മത്സരം ജൂലൈ 8ന് അഗാസ് ബൗളിൽ ആരംഭിക്കും