ഇന്തോനേഷ്യൻ ഓപ്പൺ, പ്രണോയ് സെമി ഫൈനലിൽ പുറത്ത്

Newsroom

Updated on:

20230617 193614
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്തോനേഷ്യൻ ഓപ്പണിന്റെ സെമിഫൈനലിൽ ഡെൻമാർക്കിന്റെ വിക്ടർ ആക്‌സെൽസണിനോട് പരാജയപ്പെട്ടതോടെ ഇന്ത്യൻ താരം എച്ച്എസ് പ്രണോയുടെ ഫൈനൽ പ്രതീക്ഷകൾ അവസാനിച്ചു. പ്രണോയിയെ നേരിട്ടുള്ള ഗെയിമുകൾക്ക് തോൽപ്പിച്ചാണ് ആക്‌സൽസെൻ തന്റെ പത്താം സൂപ്പർ 1000 ഫൈനലിൽ എത്തിയത്. പ്രണോയിയെ 21-15, 21-15 എന സ്കോറിനാണ് പരാജയപ്പെടുത്തിയത്. ഫൈനലിൽ ചൈനയുടെ ലി ഷിഫെങ്ങിനെയോ ഇന്തോനേഷ്യയുടെ ആന്റണി സിനിസുക ഗിന്റിംഗിനെയോ ആണ് ആക്‌സൽസൺ ഇനി നേരിടുക.