ഇന്തോനേഷ്യൻ ഓപ്പൺ, സിന്ധു സെമിയിൽ പുറത്ത്

Pvsindhu

ഇന്തോനേഷ്യൻ ഓപ്പണിലെ സിന്ധുവിന്റെ കുതിപ്പിന് അവസാനം. ശനിയാഴ്ച നടന്ന വനിതാ സിംഗിൾസ് സെമിഫൈനലിൽ മുൻ ലോക ചാമ്പ്യൻ തായ്‌ലൻഡിന്റെ രത്‌ചനോക്ക് ഇന്റനോണിനോട് ആണ് സിന്ധു പരാജയപ്പെട്ടത്. മൂന്ന് സെറ്റ് നീണ്ട നിന്ന പോരാട്ടത്തിന് ശേഷമായിരുന്നു പരാജയം. 21-15, 9-21, 14-21 എന്ന സ്‌കോറിന് ആണ് മത്സരം രത്‌ചനോക്ക് വിജയിച്ചത്. 54 മിനിറ്റ് പോരാട്ടം നീണ്ടു നിന്നു. 26 കാരിയായ സിന്ധു കഴിഞ്ഞ ആഴ്ച ഇന്തോനേഷ്യ മാസ്റ്റേഴ്സിലും ഒക്ടോബറിൽ ഫ്രഞ്ച് ഓപ്പണിലും സെമിയിൽ എത്തി ഇതുപോലെ പുറത്തായിരുന്നു

Previous articleഇന്ത്യ തിരിച്ചടിക്കുന്നു, ന്യൂസിലാൻഡിന് 6 വിക്കറ്റ് നഷ്ട്ടം
Next articleസബാഹുദിൻ മിസ്ലിമി ബെംഗളൂരുവിന്റെ യൂത്ത് ഡെവലപ്മെന്റ് തലപ്പത്ത്