സബാഹുദിൻ മിസ്ലിമി ബെംഗളൂരുവിന്റെ യൂത്ത് ഡെവലപ്മെന്റ് തലപ്പത്ത്

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ ബെംഗളൂരു എഫ്‌സി ശനിയാഴ്ച ജർമ്മൻ യൂത്ത് കോച്ച് സബാഹുദീൻ മിസ്‌ലിമിയെ ക്ലബ്ബിന്റെ യൂത്ത് ഡെവലപ്‌മെന്റ് മേധാവിയായി നിയമിച്ചതായി പ്രഖ്യാപിച്ചു. ഹെഡ് കോച്ച് മാർക്കോ പെസ്സായുവോളിക്കൊപ്പം മുമ്പ് പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് ഈ 27-കാരൻ. ബെംഗളൂരു എഫ്‌സിയുടെ യൂത്ത് ഡെവലപ്‌മെന്റ് ആൻഡ് ഗ്രാസ്‌റൂട്ട് സംരംഭങ്ങൾ ഇനി മിസ്ലിമി ആകും നയിക്കുക.

2007-ൽ TuRa Untermünkheim-ൽ ഒരു ഫൗണ്ടേഷൻ പരിശീലകനായും യൂത്ത് മാനേജരായും മിസ്ലിമി തന്റെ പരിശീലന ജീവിതം ആരംഭിച്ചു. യുവേഫ ‘A’ ലൈസൻസ് ഉടമ ജർമ്മൻ ഫുട്ബോൾ അസോസിയേഷനിലും (DFB) TSG ഹോഫെൻഹൈം അക്കാദമിയിലും പ്രവർത്തിച്ചിട്ടുണ്ട്.