ഇന്ത്യ തിരിച്ചടിക്കുന്നു, ന്യൂസിലാൻഡിന് 6 വിക്കറ്റ് നഷ്ട്ടം

India Test Team Ajinke Ishant Sharma Axer Patel

ന്യൂസിലാൻഡിനെതിരായ ഒന്നാം ക്രിക്കറ്റിന്റെ മൂന്നാം ദിവസം ഇന്ത്യ തിരിച്ചടിക്കുന്നു. മൂന്നാം ദിവസം ചായക്ക് പിരിയുമ്പോൾ ന്യൂസിലാൻഡ് 6 വിക്കറ്റ് നഷ്ടത്തിൽ 249 എന്ന നിലയിലാണ്. മൂന്നാം ദിവസത്തെ രണ്ടാം സെഷനിൽ 4 ന്യൂസിലാൻഡ് വിക്കറ്റുകൾ വീഴ്ത്താൻ ഇന്ത്യക്കായി. മൂന്ന് വിക്കറ്റ് സ്വന്തമാക്കിയ അക്‌സർ പട്ടേലിന്റെ പ്രകടനമാണ് മൂന്നാം ദിവസം ഇന്ത്യക്ക് മത്സരത്തിൽ മുൻ‌തൂക്കം നൽകിയത്. നിലവിൽ ന്യൂസിലാൻഡ് ഇന്ത്യയേക്കാൾ 96 റൺസ് പിറകിലാണ്.

മൂന്നാം ദിവസത്തെ രണ്ടാം സെഷനിൽ ടോം ലതാം(95), റോസ് ടെയ്‌ലർ(11), ഹെൻറി നിക്കോൾസ്(2), രചിൻ രവീന്ദ്ര(13) എന്നിവരുടെ വിക്കറ്റുകളാണ് ന്യൂസിലാൻഡിനു നഷ്ടപ്പെട്ടത്. ഇന്ത്യക്ക് വേണ്ടി അക്‌സർ പട്ടേൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഉമേഷ് യാദവ്,രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Previous articleസന്തോഷ് ട്രോഫി, തമിഴ്നാടിന് രണ്ടാം വിജയം
Next articleഇന്തോനേഷ്യൻ ഓപ്പൺ, സിന്ധു സെമിയിൽ പുറത്ത്