സെമിയില്‍ കീഴടങ്ങി ഇന്ത്യന്‍ യുവ താരങ്ങള്‍

ചൈന ഓപ്പണ്‍ പുരുഷ ഡബിള്‍സ് സെമിയില്‍ തോല്‍വിയേറ്റ് വാങ്ങി ഇന്ത്യയുടെ സാത്വിക്സായിരാജ്-ചിരാഗ് ഷെട്ടി കൂട്ടുകെട്ട്. ഇന്തോനേഷ്യന്‍ താരങ്ങളോടാണ് ഇന്ന് നടന്ന സെമി മത്സരത്തില്‍ ഇന്ത്യന്‍ കൂട്ടുകെട്ട് പരാജയമേറ്റു വാങ്ങിയത്. 40 മിനുട്ട് നീണ്ട മത്സരത്തില്‍ നേരിട്ടുള്ള ഗെയിമുകളിലായിരുന്നു ഇന്ത്യയുടെ തോല്‍വി. രണ്ടാം ഗെയിമില്‍ കടുത്ത പോരാട്ടത്തിനൊടുവിലായിരുന്നു ഇന്ത്യന്‍ കൂട്ടുകെട്ടിന്റെ തോല്‍വി.

സ്കോര്‍: 16-21, 20-22.