എം.എസ്.എല്ലിൽ നിന്ന് ഡുമിനി പുറത്ത്

- Advertisement -

2019ലെ മാൻസി സൂപ്പർ ലീഗിൽ നിന്ന് ജെ.പി. ഡുമിനി പുറത്ത്. പാൾ റോക്‌സിന്റെ സീസണിലെ ആദ്യ മത്സരത്തിന് മുന്നോടിയായി വന്ന ഹാംസ്ട്രിങ് ഇഞ്ചുറിയാണ് താരത്തിന് തിരിച്ചടിയായത്. കഴിഞ്ഞ സീസണിലും താരത്തിന് പരിക്ക് മൂലം എം.എസ്.എല്ലിൽ കളിക്കാൻ പറ്റിയിരുന്നില്ല. അന്ന് കൈക്ക് ഏറ്റ പരിക്കിനെ തുടർന്നാണ് താരത്തിന് ടൂർണമെന്റ് കഴിഞ്ഞ തവണ നഷ്ട്ടമായത്.

നേരത്തെമറ്റൊരു പാൾ റോക്‌സ് താരമായ എയ്ഡൻ മാർ ക്രമുമീനും പരിക്ക് മൂലം എം.എസ്.എൽ  നഷ്ടമായിരുന്നു. നാളെ ബ്ലൈറ്റിസിനെതിരെയാണ് പാൾ റോക്‌സിന്റെ സീസണിലെ ആദ്യ മത്സരം. ഈ വർഷമാണ് ജെ.പി ഡുമിനി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. താരത്തിന്റെ പകരക്കാരനെ ടീം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Advertisement