ഗോൾ ക്ഷാമം തീർത്ത് റിച്ചാർളിസൻ, എവർട്ടന് ആശ്വാസ ജയം

- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അവസാനം എവർട്ടൻ ഒരു എവേ മത്സരം ജയിച്ചു. സൗത്താംപ്ടനെ 1-2 ന് മറികടന്നാണ് എവർട്ടൻ തത്കാലം നില മെച്ചപ്പെടുത്തിയത്. ഈ സീസണിൽ ആദ്യമായാണ് എവർട്ടൻ ഒരു എവേ മത്സരം ജയിക്കുന്നത്.

ഇരു പകുതികളിലുമായി നേടിയ 2 ഗോളുകളാണ് മാർക്കോസ് സിൽവയുടെ ടീമിന് ജയം സമ്മാനിച്ചത്. ആദ്യ പകുതിയിൽ ഡേവിസിന്റെ ഗോളിൽ എവർട്ടൻ മുന്നിൽ എത്തിയെങ്കിലും രണ്ടാം പകുതിയിൽ സൗത്താംപ്ടൻ തിരിച്ചടിച്ചു. ഡാനി ഇങ്‌സ് ആണ് അവരെ ഒപ്പമെത്തിച്ച ഗോൾ നേടിയത്. പക്ഷെ സീസണിൽ കാര്യമായി ഒന്നും ചെയ്യാനാവാതെ വിഷമിച്ച റിച്ചാർലിസൻ ഇത്തവണ മാർക്കോസ് സിൽവയുടെ രക്ഷക്ക് എത്തി. താരം നേടിയ ഗോളിൽ എവർട്ടൻ ലീഡും 3 പോയിന്റും സ്വന്തമാക്കി.

Advertisement