പൊരുതി വീണ് പ്രണോയ്, ജപ്പാന്‍ ഓപ്പൺ ക്വാര്‍ട്ടറിൽ പരാജയം

തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തുവെങ്കിലും എച്ച് എസ് പ്രണോയിയ്ക്ക് ജപ്പാന്‍ ഓപ്പൺ ക്വാര്‍ട്ടര്‍ ഫൈനലില്‍ കാലിടറി. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ ഫൈനൽ മത്സരത്തിൽ ലോക റാങ്കിംഗിൽ ആറാം നമ്പര്‍ താരം ചൗ ടിയന്‍ ചെനിന്നോട് മൂന്ന് ഗെയിം പോരാട്ടത്തിലാണ് പ്രണോയ് പരാജയം ഏറ്റുവാങ്ങിയത്.

മൂന്നാം ഗെയിമിൽ ഒപ്പത്തിനൊപ്പമുള്ള പോരാട്ടത്തിന് ശേഷമാണ് തായ്‍വാന്‍ താരത്തോട് 20-22 എന്ന സ്കോറിന് പ്രണോയ് കീഴടങ്ങിയത്. 81 മിനുട്ടാണ് മത്സരം നീണ്ട് നിന്നത്. സ്കോര്‍: 17-21, 21-15, 20-22.