ബ്രാത്‍വൈറ്റിന്റെ മികവിൽ ലീഡ് നേടി വെസ്റ്റിന്‍ഡീസ്

Kraiggbrathwaite

ആന്റിഗ്വ ടെസ്റ്റിൽ രണ്ടാം ദിവസം ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ ക്രെയിഗ് ബ്രാത്‍വൈറ്റിന്റെ മികവിൽ ലീഡ് നേടി വെസ്റ്റിന്‍ഡീസ്. മൂന്ന് വിക്കറ്റ് നഷ്ടത്തിൽ വെസ്റ്റിന്‍ഡീസ് 159 റൺസാണ് നേടിയിട്ടുള്ളത്.

56 റൺസ് ലീഡ് കൈവശമുള്ള ടീമിനായി ക്രെയിഗ് ബ്രാത്‍വൈറ്റ് 75 റൺസും ജെര്‍മൈന്‍ ബ്ലാക്ക്വുഡ് 9 റൺസും നേടിയാണ് ക്രീസിലുള്ളത്. 33 റൺസ് നേടിയ എന്‍ക്രുമ ബോണ്ണറുടെ വിക്കറ്റാണ് ഇന്ന് ആതിഥേയര്‍ക്ക് നഷ്ടമായത്.

ഷാക്കിബ് അൽ ഹസനാണ് വിക്കറ്റ് നേടിയത്.

Previous articleമുൻ ബാഴ്സലോണ താരം മാർക്ക് വാലിയെന്റെ എഫ് സി ഗോവയിലേക്ക്
Next articleഇന്തോനേഷ്യ ഓപ്പൺ, എച്ച് എസ് പ്രണോയ് സെമി ഫൈനലില്‍