ഡെന്മാര്‍ക്ക് ഓപ്പൺ ഇന്ത്യയുടെ വനിത ഡബിള്‍സ് ടീമുകള്‍ ആദ്യ റൗണ്ടിൽ പുറത്ത്

2021 ഡെന്മാര്‍ക്ക് ഓപ്പണിന്റെ വനിത ഡബിള്‍സിൽ ഇന്ത്യയ്ക്ക് തിരിച്ചടി. അശ്വിനി പൊന്നപ്പ – സിക്കി റെഡ്ഡി കൂട്ടുകെട്ടും മേഘന ജക്കുംപുടി – പൂര്‍വിഷ എസ് റാം കൂട്ടുകെട്ടും ആദ്യ റൗണ്ടിൽ പുറത്താകുകയായിരുന്നു.

അശ്വിനി – സിക്കി കൂട്ടുകെട്ട് 17-21, 13-21 എന്ന സ്കോറിന് ദക്ഷിണ കൊറിയന്‍ ടീമിനോടും മേഘന-പൂര്‍വിഷ കൂട്ടുകെട്ട് ഇന്തോനേഷ്യന്‍ ടീമിനോടും 8-21, 7-21 എന്ന സ്കോറിനും പരാജയപ്പെടുകയായിരുന്നു. ലോക റാങ്കിംഗിൽ നാലാം സ്ഥാനക്കാരോടാണ് അശ്വിനി – സിക്കി സഖ്യത്തിന്റെ പരാജയം.

Previous articleഅന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ച് ജെയിംസ് പാറ്റിന്‍സൺ
Next articleമത്സര ശേഷം സിമിയോണി ചെയ്തത് ശരിയായില്ല എന്ന് ക്ലോപ്പ്