അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ച് ജെയിംസ് പാറ്റിന്‍സൺ

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ച് ജെയിംസ് പാറ്റിന്‍സൺ. ഓസ്ട്രേലിയയ്ക്ക് വേണ്ടി 21 ടെസ്റ്റ് മത്സരങ്ങളിൽ കളിച്ചിട്ടുള്ളയാളാണ് പാറ്റിന്‍സൺ. 31 വയസ്സുകാരന്‍ താരം ഡിസംബറിൽ ആഷസ് പരമ്പര ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് ഈ വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്.

തന്റെ സ്റ്റേറ്റിന് വേണ്ടി കളിക്കാനും ഭാവി പേസ് ബൗളര്‍മാരെ വാര്‍ത്തെടുക്കുവാനും കുടുംബത്തോടൊപ്പം ചെലവഴിക്കുവാനും ആണ് ഈ തീരുമാനം എന്നാണ് താരം വ്യക്തമാക്കിയത്.

21 ടെസ്റ്റുകളും 15 ഏകദിനങ്ങളും 4 ടി20 മത്സരങ്ങളിലും ഓസ്ട്രേലിയയെ പ്രതിനിധീകരിച്ചിട്ടുള്ള താരത്തിന്റെ അരങ്ങേറ്റം 2011ൽ ആയിരുന്നു. യഥാക്രമം 81, 16, 3 എന്നിങ്ങനെയാണ് താരം മൂന്ന് ഫോര്‍മാറ്റിലുമായി നേടിയ വിക്കറ്റ് നേട്ടം.